Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Forest Department

കാ​ട്ടു​പോ​ത്തി​നെ കൊ​ന്ന് ഇ​റ​ച്ചി ക​ട​ത്തി​യ കേ​സി​ൽ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടു​പോ​ത്തി​നെ കൊ​ന്ന് ഇ​റ​ച്ചി ക​ട​ത്തി​യ കേ​സി​ൽ കാ​യി​ക അ​ധ്യാ​പ​ക​ൻ  അ​റ​സ്റ്റി​ൽ. വെ​ള്ള​റ​ട വി.​പി.​എം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​നും വെ​ള്ള​റ​ട ജം​ഗ്ഷ​നി​ലെ ദാ​സ് ഹൗ​സി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ ഡെ​നി​ൻ ദാ​സ് (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നെ​യ്യാ​ർ​ഡാം നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ന് സ​മീ​പ​മു​ള്ള എ​സ്റ്റേ​റ്റി​ൽ കാ​ട്ടു​പോ​ത്തി​നെ വെ​ടി​വെ​ച്ച് കൊ​ന്ന് ഇ​റ​ച്ചി ക​ട​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ഡെ​നി​ൻ ദാ​സ്. നേ​ര​ത്തെ ര​ണ്ടു​പേ​രെ കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​യാ​ട്ടു​സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ വേ​ട്ട​യാ​ടു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ മാം​സം ത​മി​ഴ്നാ​ട്ടി​ലെ ചി​ല റി​സോ​ർ​ട്ടു​ക​ളി​ലേ​ക്ക് ക​ട​ത്തു​ന്ന​താ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി. മു​ക്കോ​ട്ടു​മ​ല എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് സം​ഘം ര​ണ്ടാം ത​വ​ണ​യാ​ണ് നാ​യാ​ട്ട് ന​ട​ത്തു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. നാ​യാ​ട്ടു​സം​ഘ​ത്തി​ൽ ചി​ല ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​വ​രെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up